പൗരാണികത
ഏ.ഡി.1599 ൽ ചേർന്ന ഉദയംപേരൂർ സൂനഹദോസിൽ കുടവെച്ചൂർ പള്ളിയിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തിരുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ നിന്നും കുടവെച്ചൂർ പള്ളി പുരാതനകാലത്തെ പ്രശസ്തമായ പള്ളികളിൽ പ്രഥമസ്ഥാനത്തായിരുന്നുവെന്ന് മനസ്സിലാക്കാം.
കുടെവെച്ചൂർ വേറൊരു പ്രാധാന്യം കൂടിയുണ്ട്. കേരളത്തിൽ ആദ്യത്തെ തദ്ദേശിയ മെത്രാന് പെ. ബ. പള്ളി വീട്ടിൽ ചാണ്ടിമെത്രാന്റെ ആസ്ഥാനമായിരുന്നു കുടവെച്ചൂർ ഇടവക.
പ്രധാന അൾത്താര
മാതാവിന്റെ അത്ഭുത ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന പ്രധാന മദ്ബഹാ പേർഷ്യൻ ശിൽപകലാരീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനോടനുബന്ധമായി ഇരുവശങ്ങളിലുമായി രണ്ട് ചെറിയ അൾത്താരകളുമുണ്ട്.
പുരാതന പ്രസംഗപീഠം
ഇലക്ട്രോണിക് സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് വൈദീകർ ജനമദ്ധ്യത്തിൽ നിന്നു കൊണ്ടാണ് പ്രസംഗിച്ചിരുന്നത്. അതിനുവേണ്ടി വളരെ ശില്പ ചാരുതയിൽ നിർമ്മിച്ച പ്രസംഗ പീഠം ഇന്നും പള്ളിയുടെ മദ്ധ്യമഭാഗത്ത് നിലനിൾക്കുന്നു.
മണിമാളിക
ദേവാലയത്തോടൊപ്പം കാണുന്ന അതിമനോഹരമായ മണിമാളികയുടെ പണി 1909-ൽ പൂർത്തികരിച്ചിട്ടുള്ളതാണ്. ശ്രുതിമധുരമായ മൂന്നുമണികൾ ഫ്രാന്സിൽ നിന്ന് കൊണ്ടുവന്നിട്ടുള്ളതാണ്.
കരിങ്കൽ കുരിശ്
പള്ളിയുടെ പടിഞ്ഞാറുഭാഗത്തു കാണുന്ന രണ്ടു കല്ലിൽ തീർത്ത ഭീമാകാരമായ കരിങ്കൽ കുരിശിന് അതിന്റേതായ പാരമ്പര്യവും ചരിത്രവുമുണ്ട്. 1808 ൽ ആണ് ഈ കുരിശു സ്ഥാപിതമായത്. ഇതേപ്പറ്റിയുള്ള ഒരു പാട്ട് തന്നെയുണ്ട്. 1910-ൽ പുത്തൻപുരയ്ക്കൽ ഉതുപ്പുലൂക്കാസിനാല് മലയാളമനോരമ പ്രസ്സിൽ മുദ്രണം ചെയ്യപ്പെട്ട എന്ന പുസ്തകത്തിൽ ഇപ്രകാരം കാണുന്നു.
പാരിലെങ്ങും പുകള്കെണ്ടാ വെച്ചൂരതിൽ
വാഴുന്ന കന്നിയമ്മ മറിയം
നിന്പാദ പത്മം വണങ്ങി സ്തുതിക്കുന്നു
വല്ലേലവുസേഫ് കഹനാ
മാര് സ്ലീവാവെപ്പാന് നിനച്ചുതാനന്പോടു
ലോകരെയൊക്കെ വരുത്തി
കൂടിനിരുപിച്ചിട്ടേക മനസാലെ
വാട ഇടിച്ചുനിരത്തി
വൈക്കത്തമരും ശില്പിപ്പണിക്കാരതില്
നാലഞ്ചുപേരെ വരുത്തി
പോക നമുക്കിനി ചാത്തന്നു പാറമേല്
കല്ലുകള് കീറ്റുവതിന്ന്
വേഗത്തിലങ്ങു നടന്നവര് ചെന്നിട്ടു
വേണ്ടുന്ന കല്ലുകള് കീറി
ശീഘ്രമവിടേന്നു തോണിമേല് കേറ്റീട്ടു
പള്ളിക്കടവിലടുത്തു
മെച്ചമൊടെ പണിചെയ്ത കുരിശിന്റെ
ശോഭിതമെന്നു പറവു
തല്പരന് തായേ തുണച്ചരുളീടേണം
എപ്പോഴും താതനിരിപ്പാന്
പൊന്കതിര് കൊണ്ടു ഗാഗുല്ത്താ
മുടിചാര്ത്തി ഈശോ മിശിഹാ